Posts

Image
കാട്ടുപൂവ് .......   ( ആദിൽ തുളുവത്ത് ) കവിത ഒറ്റയായൊരു പൂവാണ് ഞാൻ ഒറ്റക്കിരിക്കുന്ന കാട്ടുപൂവ് ആരാരും കാണാതെ ആരോടും മിണ്ടാതെ ഗന്ധം പരത്തുന്ന കാട്ടുപൂവ് കാടിന്റെ മൗനത്തിൽ അരുവിയുടെ നാദത്തിൽ കാറ്റിലാടുന്നൊരു കാട്ടുപൂവ് എന്റെ ഇതളിൽ ഒളിപ്പിച്ചതെല്ലാം ചിതറിതെറിച്ചു പോകുമ്പോൾ പറയാൻകൊതിക്കുന്നതെല്ലാം കവിതയായ് പെയ്തിറങ്ങുന്നു ഒരിക്കൽ ഞാൻ വീഴുമീ മണ്ണിൽ ഒരൊറ്റയായ് പാറുമാ വിണ്ണിൽ ഒരിക്കലും തിരികെ വരാതെ ഒരർത്ഥവും ബാക്കി വെക്കാതെ
Image
മൂട്ട ( അഥവാ Bed Bug ) ________________________ ഈ മൂട്ടകൾ എന്റെയും നിന്റെയും ജീവിതത്തിൽ ഉണ്ടെന്ന് തന്നെയാണ് എന്റെ വിശ്വാസം. മൂട്ട എന്ന തലക്കെട്ട് എന്റെയീ എഴുത്തിന് നൽകാനും ഉണ്ട് ഒരു കാരണം , മൂട്ടക്ക് ഇംഗ്ലീഷ് ഭാഷയിൽ " bed bug " എന്നാണല്ലോ പേര്. മെത്തയിൽ സ്ഥാനം പിടിച്ച ഈ ജീവി അപ്പോൾ നമ്മുടെ ജീവിതത്തിൽ വളരെ അടുത്തവർ തന്നെയാണ് സംശയമില്ല. നമ്മുടെ ജീവിതത്തിലെ പരാജയങ്ങളെ കുത്തി പൊക്കി അതിന്റെ മുറിവിൽ നിന്നും രക്തം കുടിച്ച് അതിൽ ആനന്ദം കണ്ടെത്തുന്ന നമ്മുടെ സ്വന്തക്കാരായ ഈ കൂട്ടരെ " മൂട്ട " എന്നല്ലാതെ മറ്റെന്തു വിളിക്കാനാണ്.............             സ്നേഹപൂർവ്വം             ആദിൽ തുളുവത്ത്
Image
റെഡ് അലർട്ട് (ആദിൽ തുളുവത്ത്) ©Adil Thuluvath എഴുത്ത് പുസ്തകം
Image
വിദ്യാലയം ________________ നരച്ച ബ്ലാക്ക്‌ ബോർഡിൽ നനച്ച ചോക്ക് കൊണ്ടെഴുതിയ  മായത്തോരെഴുത്ത് പോലെ  മനസ്സിലെ അക്ഷരമുറ്റം © Adil Thuluvath എഴുത്ത് പുസ്തകം