കാട്ടുപൂവ്.......
( ആദിൽ തുളുവത്ത് )
കവിത
ഒറ്റയായൊരു പൂവാണ് ഞാൻ
ഒറ്റക്കിരിക്കുന്ന കാട്ടുപൂവ്
ആരാരും കാണാതെ
ആരോടും മിണ്ടാതെ
ഗന്ധം പരത്തുന്ന കാട്ടുപൂവ്
കാടിന്റെ മൗനത്തിൽ
അരുവിയുടെ നാദത്തിൽ
കാറ്റിലാടുന്നൊരു കാട്ടുപൂവ്
എന്റെ ഇതളിൽ ഒളിപ്പിച്ചതെല്ലാം
ചിതറിതെറിച്ചു പോകുമ്പോൾ
പറയാൻകൊതിക്കുന്നതെല്ലാം
കവിതയായ് പെയ്തിറങ്ങുന്നു
ഒരിക്കൽ ഞാൻ വീഴുമീ മണ്ണിൽ
ഒരൊറ്റയായ് പാറുമാ വിണ്ണിൽ
ഒരിക്കലും തിരികെ വരാതെ
ഒരർത്ഥവും ബാക്കി വെക്കാതെ
Comments
Post a Comment